Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Street Dogs

Alappuzha

തെ​രു​വു​നാ​യ്​ക്ക​ളു​ടെ താ​വ​ള​മാ​യി കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ

കാ​യം​കു​ളം: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ തെ​രു​വു​നാ​യ ശ​ല്യ​ത്തി​ൽ വ​ല​ഞ്ഞ് യാ​ത്ര​ക്കാ​ര്‍. മി​ക്ക പ്ലാ​റ്റ്ഫോ​മു​ക​ളും തെ​രു​വു​നാ​യ്‌​ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി.
ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​ത്. ട്രെ​യി​ൻ ക​യ​റു​ന്ന​തു​വ​രെ ഭീ​തി​യി​ൽ ക​ഴി​യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് യാ​ത്ര​ക്കാ​ര്‍. പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന്‌ യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

രാ​ത്രി​യാ​യാ​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന് നാ​യ്‌​ക്ക​ൾ കൂ​ട്ട​ത്തോ​ടെ​യാ​ണ് ഇ​ങ്ങോ​ട്ടേ​ക്ക് എ​ത്തു​ന്ന​ത്. യാ​ത്ര​ക്കാ​ര്‍ പ​ല​പ്പോ​ഴും ഭ​യ​ത്തോ​ടെ​യാ​ണ്‌ സ്‌​റ്റേ​ഷ​നി​ൽ ട്രെ​യി​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​ത് . പ്ലാ​റ്റ്ഫോ​മി​ലെ വേ​സ്റ്റ്ബി​ന്നി​ന്‍റെ മൂ​ടി ക​ടി​ച്ചു​മാ​റ്റി ഭ​ക്ഷ്യ​മാ​ലി​ന്യ​മു​ൾ​പ്പെ​ടെ പു​റ​ത്തി​ടു​ന്ന​തും പ​തി​വാ​ണ്.

സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും മാ​ലി​ന്യം പെ​രു​കു​ന്ന​തും നാ​യ്‌​ക്ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​തി​നു കാ​ര​ണ​മാ​ണെ​ന്ന്‌ യാ​ത്ര​ക്കാ​ര​ൻ പ​റ​ഞ്ഞു. സ്റ്റേ​ഷ​ന​ക​ത്ത്‌ ടി​ക്ക​റ്റ് കൗ​ണ്ട​റി​നു സ​മീ​പ​ത്തും പു​റ​ത്ത് പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലും ക​റ​ങ്ങി​ത്തി​രി​യു​ന്ന നാ​യ്‌​ക്ക​ളി​ൽ പ​ല​തും അ​ക്ര​മ​സ്വ​ഭാ​വ​മു​ള്ള​വ​യാ​ണ്. തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ കാ​യം​കു​ളം ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര​വ​ധി​പേ​ർ​ക്കാ​ണ് ഈ ​മാ​സം ക​ടി​യേ​റ്റ​ത്.

ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു ന​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. കു​ട്ടി​ക​ൾ നാ​യ്ക്ക​ളെ പേ​ടി​ച്ചാ​ണ് ഇ​പ്പോ​ൾ സ്കൂ​ളു​ക​ളി​ലേ​ക്ക് പോ​കു​ന്ന​ത്.
സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും നാ​യ​ക​ൾ വി​ഹ​രി​ക്കു​ക​യാ​ണ്. രാ​ത്രി​യാ​യാ​ൽ കാ​യം​കു​ള​ത്തെ മി​ക്ക ഇ​ട​റോ​ഡു​ക​ളും ഇ​പ്പോ​ൾ നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​ങ്ങ​ളാ​ണ്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലോ ന​ട​ന്നോ പോ​യാ​ൽ നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​ടി​വീ​ഴും. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും ക​ടി​ച്ചു​കൊ​ല്ലു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്.

National

തെ​രു​വു​നാ​യ വി​ഷ​യ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി; ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രെ വി​ളി​ച്ചു​വ​രു​ത്തും

ന്യൂ​ഡ​ൽ​ഹി: തെ​രു​വു​നാ​യ വി​ഷ​യ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. തെ​രു​വു​നാ​യ ആ​ക്ര​മ​ണം സം​ബ​ന്ധി​യാ​യ നോ​ട്ടീ​സി​ന് ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളും ഡ​ൽ​ഹി കോ​പ്പ​റേ​ഷ​നും മാ​ത്ര​മാ​ണ് മ​റു​പ​ടി സ​മ​ർ​പ്പി​ച്ച​ത്. ര​ണ്ടു​മാ​സം മു​മ്പ് ന​ൽ​കി​യ നോ​ട്ടീ​സി​നാ​ണ് മ​റു​പ​ടി ത​രാ​ൻ വൈ​കു​ന്ന​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ണി​ച്ചു.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തി​ച്ഛാ​യ താ​ഴ്ന്നു​വെ​ന്നും തു​ട​ർ​ച്ച​യാ​യി തെ​രു​വു​നാ​യ പ്ര​ശ്ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു. കേ​ന്ദ്ര​മ​ട​ക്കം മ​റു​പ​ടി ന​ൽ​കാ​ത്ത​തി​നെ​യും കോ​ട​തി വി​മ​ർ​ശി​ച്ചു.

വി​ഷ​യ​ത്തി​ൽ ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച കോ​ട​തി എ​ല്ലാ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്കും ഹാ​ജ​രാ​കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. എ​ല്ലാ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രും സു​പ്രീം കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട​തി ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്ന് സു​പ്രീം​കോ​ട​തി വി​ശ​ദ​മാ​ക്കി.

Latest News

Corehub Up